സ്‌ത്രീ സൗഹൃദ സംസ്ഥാനം ലക്ഷ്യം ആരോഗ്യമന്ത്രി വീണ ജോർജ്;

തിരുവനന്തപുരം :- സംസ്ഥാനത്തെ സ്‌ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. 5 വര്‍ഷം കൊണ്ട് ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പ്‌ സംഘടിപ്പിച്ച മീഡിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌ത്രീധന പീഡന മരണങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തിന് നിര്‍ണായക പങ്കുണ്ട്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രമാണ് ആ വിഷയം ചര്‍ച്ചയാകുന്നത്. പലപ്പോഴും യഥാര്‍ത്ഥ വിഷയം പാര്‍ശ്വവത്ക്കരിച്ച് മറ്റ് വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ട്. മാധ്യമങ്ങളുടെ വലിയ ഇടപെടല്‍ സമൂഹത്തിലുണ്ടാകണം. മാര്‍ക്കറ്റിന്റെ സമ്മര്‍ദം അതിജീവിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി


Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,