മനാമ: മലയാളി യുവാവ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകൻ അഭിലാഷ് (26) ആണ് മരിച്ചത്. അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനായിരുന്നു.
അഭിലാഷിന്റെ കുടുംബംവർഷങ്ങളായി ബഹ്റൈനിലുണ്ട്. ന്യൂ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. മാതാവും രണ്ട് സഹോദരങ്ങളുമുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രിമോർച്ചറിയിൽ.മൃതദേഹംബുധനാഴ്ചനാട്ടിലേക്ക്കൊണ്ടുപോകാനുള്ളനടപടികൾകെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽനടന്നുവരുന്നു.