വെബ് ഡസ്ക് :-ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാർക്ക് നല്ലത്. മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണെന്നും വി.ഡി സതീശൻ പറഞ്ഞു
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ എന്തു കൊണ്ട് ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നില്ലെന്ന് സതീശൻ ചോദിച്ചു. പൊലീസിന്‍റെ ഉപകരണമായി ഷാജിനെ ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെയാണ് വിജിലൻസ് മേധാവിയെ മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു[the_ad_placement id=”content”]
ആരോപണം ഉയർന്നപ്പോൾ പിൻവലിക്കാൻ സമ്മർദം ചലുത്തിയത് എന്തിനാണെന്നും കേന്ദ്ര ഏജൻസികൾ എന്തു കൊണ്ട് അനങ്ങുന്നില്ല. മുഖ്യമന്ത്രിയും ബിലീവേഴ്സ് ചർച്ചുമായുള്ള അവിശുദ്ധ ബന്ധം വിശദീകരിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.[the_ad_placement id=”adsense-in-feed”]
മുഖ്യമന്ത്രിയുടെ കണ്ണിൽ ഇരുട്ടുകയറിയെന്നും കാണുന്നതെല്ലാം മുഖ്യമന്ത്രിക്ക് കറുപ്പായി തോന്നുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിരട്ടൽ പ്രതിപക്ഷത്തോട് വേണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി
You must log in to post a comment.