“വാൽപ്പാറ സന്ദർശിച്ചവർ തന്നെയാണ് വീണ്ടും സന്ദർശിക്കുന്നതെന്ന പ്രത്യേകത ഈ സ്ഥലത്തിനു മാത്രം അവകാശപ്പെട്ടതാണ്”
പശ്ചിമഘട്ടത്തിലെ ആനമല പർവ്വത നിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വാൽപ്പാറ ഹിൽ സ്റ്റേഷൻ തമിഴ്നാട്ടിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .പൊള്ളാച്ചിയിൽ നിന്നും 64 കിലോമീറ്റർ കോയമ്പത്തൂരിൽ നിന്ന് 102 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

പ്രകൃതിരമണീയതയുടെ സ്വർഗ്ഗഭൂമിയായ ഈ ഹിൽ സ്റ്റേഷൻ കോയമ്പത്തൂർ ജില്ലയിൽ ഉൾപ്പെട്ട പ്രദേശമാണ്. നിറയെ തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പച്ചവിരിച്ച പർവ്വത നിരകളും മനോഹരമായ വനങ്ങളും വിനോദസഞ്ചാരികളെ നിരന്തരമായി വിളിച്ചു കൊണ്ടിരിക്കുന്നു. സന്ദർശിച്ചാലും മതിവരാത്ത അനുഭൂതിയാണ് ഈ സ്വർഗ്ഗ ഭൂമി വിനോദസഞ്ചാരികളിലേക്ക് പകർന്നു നൽകുന്നത്. മലയാളികളുടെ ഒരിഷ്ട ടൂറിസം ഡെസ്റ്റിനേഷൻ കൂടിയാണ് വാൽപ്പാറ. കേരളത്തിൽ നിന്ന് ഏറെ പേർ ഇവിടെ പതിവായി സന്ദർശിക്കുന്നുണ്ട്.

വേനൽ അവധിക്കാലത്ത് കേരളത്തിൽ ഏറെ പേരാണ് ഇവിടെ സന്ദർശനം നടത്തുന്നത്. ഒരു സന്ദർശനം എന്നതിലുപരി ഇവിടെ ഉള്ള യാത്രയും വഴികളും ആണ് വാൽപ്പാറ യിലേക്കുള്ള ട്രിപ്പിന്റെ സവിശേഷത. കാനനപാതകളും ഹെയർപിൻ വളവുകളും താണ്ടി ഇങ്ങോട്ടുള്ള യാത്രയും മികച്ച ഒരു അനുഭവമാണ്. പാലക്കാട് നിന്നാണെങ്കിൽ പൊള്ളാച്ചി മുതൽ വാൽപ്പാറ വരെയുള്ള യാത്രയും ചാലക്കുടിയിൽ നിന്നാണെങ്കിൽ അതിരപ്പിള്ളി വാഴച്ചാൽ വനപാത വഴി മലക്കപ്പാറ കടന്നുള്ള വാൽപ്പാറ യാത്രയും പകരം വയ്ക്കാൻ ഇല്ലാത്ത അനുഭവങ്ങളാണ്.

സംസ്ഥാന അതിർത്തി 40 വളവുകളാണ് പൊള്ളാച്ചി മുതൽ വാൽപ്പാറ വരെയുള്ള യാത്രയുടെ ഹൈലൈറ്റ്. പല വളവുകളിലും വ്യൂ പോയിന്റുകൾ ഉണ്ട് ഇവിടെനിന്ന് ആളിയാർ ഡാം കാണാം താഴെ മലനിരകൾക്കിടയിലൂടെ വരുന്ന ചുരം റോഡിൻറെ കാഴ്ചയും അടിപൊളിയാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന മികച്ച റോഡിലൂടെ നല്ല കാഴ്ചകളും കണ്ട് ഡ്രൈവ് ചെയ്യാൻ മാത്രം ഈ വഴി തിരഞ്ഞെടുക്കുന്ന സഞ്ചാരികളും ഉണ്ട്. ആനകളുടെ ഇടത്താവളം കൂടിയാണ് ഈ പ്രദേശം. ആളിയാർ വഴിയുള്ള യാത്രയിൽ വരയാടുകളെയും കാണാം. മാറിമറിയുന്ന കാലാവസ്ഥയാണ് ആളിയാർ വഴി വാൽപ്പാറയിലേക്കുള്ള യാത്രയെ വ്യത്യസ്തമാക്കുന്നത്. വാൽപ്പാറയിലേക്ക് കേരളത്തിൽ നിന്നുള്ള ഏറെ പേരും തെരഞ്ഞെടുക്കുന്ന മറ്റൊരു വഴിയായ അതിരപ്പിള്ളി വാഴച്ചാൽ മലക്കപ്പാറ പാത കേരളത്തിൽ ഏറ്റവും വലിയ വനപാതകളിൽ ഒന്നാണ്. അതിരപ്പള്ളിയിലെയും വാഴച്ചാലിലെയും വെള്ളച്ചാട്ടങ്ങളും വന്യജീവികളും സൗന്ദര്യവും ആണ് ഈ റൂട്ടിൽ പ്രധാന കാഴ്ചകൾ.

ഈ കാനനപാതയിലൂടെയുള്ള ദീർഘദൂര വേറിട്ടൊരു അനുഭവം തന്നെയാണ്.
വനം വകുപ്പിന്റെ കർശന പരിശോധനകളും ഈ പാതയിൽ ഉണ്ട്. വനമേഖലയിലൂടെയുള്ള യാത്രയിൽ ആന പുലി മാൻ തുടങ്ങിയ വന്യജീവികളെയും കാണാം. നീലഗിരി താർ ൻറ ആവാസ കേന്ദ്രം കൂടിയാണ് വാൽപ്പാറ. മലനിരകൾ വാൽപ്പാറയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഇവിടെ സിംഹവാലൻ കുരങ്ങ് , ബർകിങ് ഡിയർ ലങ്കൂർ തുടങ്ങിയ വിവിധ വന്യജീവികളെ കാണാം. പക്ഷി നിരീക്ഷണത്തിനും വാൽപ്പാറ മികച്ച സ്ഥലമാണ് .

കൊടും വനത്താൽ ചുറ്റപ്പെട്ട നിരവധി അതിമനോഹരമായ തേയില തോട്ടങ്ങൾ വാൽപ്പാറയിൽ ഉണ്ട്. ഇവിടുത്തെ കാലാവസ്ഥ തേയില കാപ്പി കൃഷിക്കും ഔഷധമൂല്യമുള്ള സിങ്കോന മരങ്ങൾക്കും ഏറ്റവും അനുയോജ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് വാൽപ്പാറയിലെ ചിന്നക്കലാർ.

വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും വന്യമൃഗങ്ങളും ഉള്ള വാൽപ്പാറയിൽ ഒരുപാട് സ്ഥലങ്ങൾ കാണുവാൻ ഉണ്ട് കുറഞ്ഞത് രണ്ടുദിവസം എങ്കിലും ഇവിടെ ചെലവഴിച്ചാൽ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ സമയം ലഭിക്കും. വാൽപ്പാറയിൽ താമസം തെരഞ്ഞെടുക്കുമ്പോൾ വാൽപ്പാറ ടൗൺ ഒഴിവാക്കി കുറച്ച് അകലെ ഉള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. നിരവധി സ്വകാര്യ റിസോർട്ടുകളും ഉണ്ട് ഇവിടെ വാൽപ്പാറയിലെ കുരങ്ങ മുടി ഗജമുടിയും, തലനാറും, മാനാമ്പിള്ളിയും, ഇപ്പോഴും ആളുകൾ അധികം കടന്നുചെല്ലാത്ത ഇടങ്ങളാണ് തലനാറിലേക്കും മാനാമ്പിള്ളിയിലേക്ക് അനുമതി ഉണ്ടെങ്കിൽ മാത്രമേ പോകാൻ സാധിക്കു.
വാൽപ്പാറയിലെ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഇടങ്ങൾ
അപ്പർ ഷോളയാർ ഡാം 15 കിലോമീറ്റർ.
നീരാർ ഡാം 7 കിലോമീറ്റർ
ആളിയാർ ഡാം 30 കിലോമീറ്റർ.
മങ്കി ഫാൾസ് 24 കിലോമീറ്റർ
ബാലാജി ക്ഷേത്രം കരിമല 15 കിലോമീറ്റർ
വേളാങ്കണ്ണി ചർച്ച് കരിമല 15 കിലോമീറ്റർ
പഞ്ചമുഖ വിനായകർ കോവിൽ കരിമല 15 കിലോമീറ്റർ
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മെയ് മാസത്തിൽ വാൽപ്പാറയിൽ മൂന്ന് ദിവസത്തെ വേനൽക്കാലം ഉത്സവവും സംഘടിപ്പിച്ചു വരുന്നു. ഫുഡ് ഫെസ്റ്റിവലുകൾ ക്രിക്കറ്റ് ഫുട്ബോൾ മത്സരങ്ങൾ ഫ്ലവർഷോകൾ നാടോടി ആദിവാസി നൃത്തങ്ങൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.
ലോകത്തിലെ തന്നെ ഏറ്റവും അതിമനോഹരമായ ഭൂമിയിലെ സുന്ദരമായ ഇടങ്ങളിൽ ഒന്നാണ്.
You must log in to post a comment.