Skip to content

വഖഫ് ബോർഡ് നിയമനം, സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന് പതിനൊന്നു മണിക്ക്;

ന്യൂസ്‌ ഡസ്ക് :-വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം കോർഡിനേഷൻ സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. പള്ളികളിൽ ബോധവത്കരണം നടത്തുന്നത് അടക്കമുള്ള പരിപാടികൾ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സമസ്തയെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സമസ്ത പള്ളികളിൽ ബോധവത്കരണം നടത്തുന്നതിൽ നിന്ന് പിൻമാറിയിരുന്നു.
‍അതേസമയം വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് സമസ്ത. ഇത് അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു. മുസ്‌ലിം സംഘടനകൾ യോജിച്ച് പ്രക്ഷോഭത്തിനിറങ്ങിയതോടെയാണ് മുഖ്യമന്ത്രി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലേക്കെത്തിയത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading