ന്യൂസ് ഡസ്ക് :-18 വയസ്സു മുതല്‍44 വയസ്സ് പ്രായപരിധിയില്‍ വാക്സിന്‍ എടുക്കുന്നതിനായി ശ്രമം നടത്തുന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ് എങ്ങും.എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ വാക്സിന്‍ എടുക്കുന്നതിനായി ആളുകള്‍ ഓണ്‍ലൈനില്‍ സജീവമാണ്.18-44 വയസ്സിനിടയില്‍ പ്രായപരിധിയില്‍പ്പെട്ട ആളുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമം നടത്തുമ്ബോഴാണ് ഈ വിഭാഗക്കാര്‍ക്ക് വാക്സിന്‍ ലഭ്യമല്ല എന്ന് മനസ്സിലാക്കുന്നത്.18-44 വരെ പ്രായമുള്ളവര്‍ക്കുള്ള സ്ലോട്ടില്‍ ബുക്ക് ചെയ്യാന്‍ ശ്രമം നടത്തുമ്ബോള്‍ എഴുതി കാണിക്കുന്ന സന്ദേശത്തില്‍ ഏറ്റവും കുറഞ്ഞ പ്രായപരിധി 45 വയസ്സാണ്. 18 -44നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമായി തുടങ്ങിയിട്ടില്ല എന്നതാണ് യഥാര്‍ത്ഥ്യം.മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് ഈ വിഭാഗത്തില്‍ വാക്സിന്‍ ലഭ്യമാകുകയുള്ളൂ എന്നത് ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.ഇത് സംബന്ധിച്ച് അധികാരികള്‍ ജനത്തിന് വിവരം നല്‍കിയിട്ടുമില്ല.ഇതുമൂലം വാക്സിന്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ സമയം നഷ്ടപ്പെടുക മാത്രമേ ചെയ്യുകയുള്ളു.18 -44ന് ഇടയിലുള്ള സാധാരണ വിഭാഗത്തില്‍പെട്ടവര്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല എന്ന കാര്യം പൊതു ജനത്തെ അറിയിച്ചാല്‍ സാധാരണക്കാരന്റെ സമയവും നെറ്റ് റീച്ചാര്‍ജ് ചെയ്യുന്ന പണവും കോവിഡ് കാലത്തുള്ള കഷ്ടപ്പാടും ഇല്ലാതാകും.
18-44-വാക്സിന്‍ രജിസ്‌ട്രേഷന്‍, യഥാർത്ഥത ഇങ്ങനെ.
