Skip to content

മന്ത്രിമാരും സിപിഎം നേതാക്കളും കേരളത്തിലെ മരണത്തിന്റെ വ്യാപാരികൾ, സിപിഎംനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ;

Opposition leader VD Satheesan says Pinarayi government's progress report is hollow;

വെബ് ഡസ്ക്:-കേരളത്തിലെ മരണത്തിന്റെ വ്യാപാരികൾ സിപിഎം നേതാക്കളും മന്ത്രിമാരുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തി സിപിഎം ജില്ലാ സമ്മേളനങ്ങൾക്കുള്ള അവസരമാണ് നൽകിയിരിക്കുന്നത്.സിപിഎമ്മിനെ സഹായിക്കാൻ വേണ്ട തിരിമറി നടത്തിയിരിക്കുകയാണ്.തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന നൂറുകണക്കിന് നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു.പാർട്ടി പരിപാടിക്ക് വേണ്ടി പ്രതിരോധപ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയത് അങ്ങേയറ്റം അപഹാസ്യകരമാണ്.



മൂന്നാം തരംഗത്തിൽ ആരോഗ്യവകുപ്പ് നിച്ഛലമായിരിക്കുകയാണ്.സർക്കാർ പറയുന്നതിന്റെ ഒരുപാട് ഇരട്ടി രോഗികൾ ഉണ്ട്.സിപിഎമ്മിന് ഒരു മാനദണ്ഡം മറ്റുള്ളവർക്ക് വേറെയൊരു മാനദണ്ഡമെന്നുള്ള രീതിയാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്നത്.കോവിഡ് വാഹകരായി സിപിഎം നേതാക്കൾ മാറിയിരിക്കുന്നു.കെ-റെയിലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നത്.ജപ്പാനിൽ കാലഹരണപ്പെട്ട പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും ശെരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.അപ്രയോഗികവും അശാസ്‌ത്രിയവുമായ പദ്ധതിയാണ് കെ-റെയിലെന്ന പ്രതിപക്ഷ വാദം ഓരോ ദിവസം കഴിയുംന്തോറും കൂടുതൽ വ്യക്തമാകുകയാണ്.



കണ്ണൂരിൽ യൂത്ത്കോൺഗ്രസ്‌ നേതാക്കളെ മർദിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.സിപിഎം നേതാക്കളും മന്ത്രിയുടെ ഗൺമാനും ഉൾപ്പെടെയുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്.ജനകീയ സമരങ്ങളെ അക്രമത്തിലൂടെ നേരിടാമെന്ന് സിപിഎം കരുതേണ്ട.മർദ്ദനം കൊണ്ട് ഈ സമരത്തെ ഇല്ലാതാക്കാമെന്ന് സർക്കാരിന് ധാരണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ഡി സി സി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ നിയമസഭാ ഉപകക്ഷി നേതാവ് കെ ബാബു എം എൽ എ,ഡി സി സി പ്രസിഡന്റ്‌ അഡ്വ.മുഹമ്മദ്‌ ഷിയാസ്,കെപിസിസി നിർവാഹകസമിതി അംഗം അഡ്വ.ജെയ്സൺ ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading