കൊച്ചി: കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് ദേഹാസ്വാസ്ഥ്യം. ഇതേതുടർന്നു അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്.
ഇന്ന് രാത്രി ഒൻപതോടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചികിത്സയിലുള്ള പിതാവിനെ കാണാനായി സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മഅദനി കേരളത്തിലെത്തിയത്.
unwell-madani-admitted-to-hospital-in-kochi
You must log in to post a comment.