
ഇന്ത്യയിലെ ആദ്യ എട്ടുവരി എലിവേറ്റഡ് എക്‌സ്‌പ്രസ് വേ അനാച്ഛാദനം ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. പാതയുടെ വീഡിയോ അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. 563 കിലോമീറ്ററാണ് എട്ടുവരിയുടെ നീളം. നാല് പാക്കേജായുള്ള ദ്വാരക എക്‌സ്‌പ്രസ് വേ ഡൽഹി നാഷണൽ ഹൈവേ 8 ശിവ മൂർത്തിയിൽ നിന്ന് തുടങ്ങി ഹരിയാന ഗുരുഗ്രാമിലെ ഖെർകി ദ്വാല ടോൾ പ്ളാസയിലാണ് അവസാനിക്കുന്നത്.
പാതയുടെ നിർമാണത്തിനായി 1200 മരങ്ങൾ മാറ്റി നട്ടിരുന്നു. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ പ്രോജക്‌ടാണ് ദ്വാരക എക്‌സ്‌പ്രസ്.എഞ്ചിനീയറിംഗിന്റെ അത്‌ഭുതം, ദ്വാരക എക്‌സ്‌പ്രസ് വേ! ഭാവിയിലേയ്ക്കുള്ള ഒരു അത്യാധുനിക യാത്ര’ എന്നാണ് വീഡിയോ പങ്കുവച്ച് നിതിൻ ഗഡ്‌കരി കുറിച്ചത് പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയും ഹരിയാനയും തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാനാകും.
വീഡിയോ അനുസരിച്ച് ദ്വാരകയിൽ നിന്ന് ഹരിയാനയിലെ മനേസറിൽ പതിനഞ്ച് മിനിട്ടുകൊണ്ട് എത്താനാകും. മനേസറിൽ നിന്ന് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 20 മിനിട്ടുകൊണ്ടും എത്തിച്ചേരാനാകും. എക്‌സ്‌പ്രസ് വേയുടെ ഇരുവശങ്ങളിലുമായി മൂന്ന് വരി സർവീസ് റോഡുകളുമുണ്ട്.
വിഡിയോയിൽ വ്യക്തമാക്കുന്നതനുസരിച്ച് രണ്ട് ലക്ഷം ടൺ സ്റ്റീലാണ് എക്‌സ്‌പ്രസ് വേയുടെ നിർമാണത്തിനായി ഉപയോഗിച്ചത്. പാരീസിലെ ഈഫെൽ ടവറിന്റെ നിർമാണത്തിന് ഉപയോഗിച്ചതിനേക്കാളും 30 ഇരട്ടിയാണിത്. 20 ലക്ഷം ക്യുബിക് സെന്റിമീറ്റർ സിമന്റ് കോൺക്രീറ്റ് ഈ പ്രോജക്‌ടിൽ ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഉപയോഗിച്ചതിനേക്കാൾ ആറിരട്ടി കൂടുതലാണിത്.
You must log in to post a comment.