കോഴിക്കോട്: കെ.എസ്‍.യു ജില്ല സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റുചെയ്‌തു. ജില്ല സെക്രട്ടറി ബുഷർ ജംഹർ, ഷിജു എന്ന ടിങ്കു എന്നിവരാണ് പിടിയിലായത്. വധശ്രമം, കവർച്ച, ലഹരിക്കടത്ത് എന്നീ കേസുകളില്‍ പ്രതിയാണ് ഷിജു. പുറമെ, ആറുമാസം മുന്‍പ് ഇയാളും കൂട്ടാളികളും ചേർന്ന് പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതടക്കമുള്ള ക്രിമിനൽ കേസുകളിലും പ്രതിയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇയാള്‍.
അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ബുഷർ. അതേസമയം, കെ.എസ്‍.യു നേതാവിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ഡി.സി.സി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സര്‍ക്കാര്‍ കരിനിയമങ്ങൾ പ്രയോഗിക്കുകയാണെന്നും ഡി.സി.സി പ്രസിഡൻ്റ് ആരോപിച്ചു.

കെഎസ്‍യു ജില്ല സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു;
sponsored
sponsored