കേരളത്തിലെകോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ ശ്രമിക്കുന്നു,സിപിഎം; Sudhakaran is trying to turn Congress into BJP in Kerala, CPM;
ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെകോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത്
തിരുവനന്തപുരം: കേരളത്തിലെകോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് സിപിഎം.ആര്‍എസ്എസുമായി താന്‍ചര്‍ച്ചനടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെതന്നെവെളിപ്പെടുത്തിയിട്ടുള്ളതാണ്.
ആര്‍എസ്എസിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ജവഹര്‍ലാല്‍ നെഹറുവിനെ പോലും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെന്യായീകരിക്കാനാണ് കെ സുധാകരന്‍ വീണ്ടുംപരിശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെകോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത്. ചരിത്രത്തില്‍ വിഷം കലര്‍ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ്സുധാകരനുമുള്ളത് എന്ന് ഇപ്പോള്‍ വ്യക്തമായികഴിഞ്ഞിരിക്കുകയാണ്.ഈ അപകടം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്നമതനിരപേക്ഷ നിലപാടുള്ളവരും വര്‍ഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണം. കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നആര്‍എസ്എസ് വിധേയത്വംതിരിച്ചറിയണം. ഇക്കാര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

കേരളത്തിലെകോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ ശ്രമിക്കുന്നു,സിപിഎം; Sudhakaran is trying to turn Congress into BJP in Kerala, CPM;
കേരളത്തിലെകോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ ശ്രമിക്കുന്നു,സിപിഎം; Sudhakaran is trying to turn Congress into BJP in Kerala, CPM;http://Sudhakaran is trying to turn Congress into BJP in Kerala, CPM;