വെബ്ഡസ്ക്:- ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ വിദ്വേഷവും മതാന്ധതയും നുണയും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവർക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്‌റ്റ് ചെയ്‌താൽ ആയിരം പേർ കൂടി ഉയരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.(rahul gandhi lashes out bjp on alt news cofounder arrest)
Every person exposing BJP’s hate, bigotry and lies is a threat to them.Arresting one voice of truth will only give rise to a thousand more.Truth ALWAYS triumphs over tyranny. #DaroMat pic.twitter.com/hIUuxfvq6s— Rahul Gandhi (@RahulGandhi) June 27, 2022
നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും മൊഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘തെറ്റായ വിവരങ്ങള്‍ നിറഞ്ഞ ഇന്നത്തെ സത്യാനന്തര രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യയില്‍ വസ്തുതാന്വേഷണമെന്ന നിര്‍ണായക സേവനമനുഷ്ടിക്കുന്നവരില്‍ ഒന്നാണ് ആള്‍ട്ട് ന്യൂസ്. ആര് സൃഷ്ടിച്ചെടുക്കുന്ന കളവിന്റേയും മറ നീക്കുന്നവരാണ് അവര്‍. മൊഹമ്മദ് സുബൈറിന്റെ അറസ്റ്റ് സത്യത്തിന് നേരെയുള്ള ആക്രമണമാണ്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കേണ്ടതാണ്’, ശശി തരൂര്‍ പറഞ്ഞു.
India’s few fact-checking services, especially @AltNews, perform a vital service in our post-truth political environment, rife with disinformation. They debunk falsehoods whoever perpetrates them. To arrest @zoo_bear is an assault on truth. He should be released immediately.— Shashi Tharoor (@ShashiTharoor) June 27, 2022
പ്രൊഫഷണലിസത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും എല്ലാ ഭാവങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കീഴിലുള്ള ഡല്‍ഹി പൊലീസിന് വളരെക്കാലം മുമ്പേ തന്നെ നഷ്ടമായിരിക്കുന്നുവെന്നും, പ്രതികാര സ്വഭാവം കൊണ്ട് തിരിച്ചടിക്കുന്ന ‘വിശ്വഗുരു’വിന്റെ വ്യാജ അവകാശവാദങ്ങള്‍ തുറന്ന് കാട്ടുന്നതിന്റെ മുന്‍പന്തിയില്‍ ആള്‍ട്ട് ന്യൂസും മൊഹമ്മദ് സുബൈറും ഉണ്ടായിരുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
You must log in to post a comment.