തൃശൂര്‍: ട്രാൻസ്മാൻPraveen nath പ്രവീൺ നാഥ് ജീവനൊടുക്കി. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്നു തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മിസ്റ്റർ കേരള ട്രാൻസ്മാൻ എന്ന നിലയിലാണ് പ്രവീൺ ജനശ്രദ്ധ നേടിയത്. കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീണ്‍.
പ്രവീൺ നാഥും രിഷാന ഐഷുവുംRisana ishu പ്രണയ ദിനത്തിൽ വിവാഹിതരായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്#Facebook പോസ്റ്റും ഇട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജീവനൊടുക്കിയത്.

You must log in to post a comment.