ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം; മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം.

ടോക്യോ :-ജർമനിയെ തോൽപിച്ച് 41 വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ എന്ന ചരിത്രം നേട്ടം സ്വന്തമാക്കി മൻപ്രീതും സംഘവും. ഗോൾമഴ പെയ്ത മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യക്കായി സിമ്രൻജീത് സിങ്ങ് ഇരട്ടഗോളുകൾ നേടി.

ഒരുവേള 3-1ന്​ പിറകിൽ പോയ മത്സരത്തിൽ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമായി പൊരുതിയാണ്​ ഇന്ത്യൻ ടീം മത്സരം വരുതിയിലാക്കിയത്​.

മികച്ച സേവുകളുമായി ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്​ മികച്ച പ്രകടനം കാഴ്ചവെച്ചു.

Leave a Reply