വെബ് ഡസ്ക്:- അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ തന്റെ പക്കല്‍ നിന്നു വാങ്ങിയിട്ടുണ്ടെന്ന് ദിലീപ്.ഗൂഢാലോചന നടന്നത് 2017ലാണെന്ന് പറയുന്നു. എന്നാല്‍ ഇതുവരെ ആരെയും താന്‍ അപപായപ്പെടുത്തിയിട്ടില്ല. തന്നെ ജയിലില്‍ നിന്ന് ഇറക്കാന്‍ ഇടപെട്ടുവെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടു. സിനിമ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു.സിനിമ നിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ ഭീഷണി മുഴക്കി. സിനിമ അനൗണ്‍സ് ചെയ്തില്ലെങ്കില്‍ സന്ധ്യയെ ബന്ധപ്പെടുമെന്ന് പറഞ്ഞു. ഇവയുടെ വാട്‌സ്‌ആപ് സന്ദേശങ്ങള്‍ നല്‍കാമെന്ന ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ പല തവണയായി തന്നോട് 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

താനുള്‍പ്പെടുന്നവര്‍ ഗൂഢാലോചന നടത്തിയത് റെക്കോര്‍ഡ് ചെയ്തുവെന്ന് പറയുന്നത് സാംസങിന്റെ ടാബിലാണ് എന്നാല്‍ സംഭാഷണം പിന്നീട് ഒരു ലാപ്‌ടോപിലേക്ക് പകര്‍ത്തിയെന്നും ടാബ് നഷ്ടപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ല. സംഭാഷം എഡിറ്റ് ചെയ്ത് കൃത്രിമത്വം നടത്തിയിരിക്കാമെന്നും ദിലീപ് ചൂണ്ടിക്കാട്ടി.


Leave a Reply