# തുടക്കം ഗംഭീരമാകാന്‍ – അനുഗ്രഹം തേടി മൂകാംബികയില്‍ വിസ്മയയും സുചിത്രയും

- Link: https://politicaleye.news/to-have-a-great-start-vismaya-and-suchitra-seek-blessings-in-mookambika/
- Published: 2025-11-12T11:12:33+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

**തുടക്കം ഗംഭീരമാകാന്‍ – അനുഗ്രഹം തേടി മൂകാംബികയില്‍ വിസ്മയയും സുചിത്രയും**

[തുടക്കം](https://politicaleye.news/tag/%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/)
എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന [വിസ്മയ മോഹന്‍ലാല്‍](https://politicaleye.news/tag/%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af-%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%a8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b2%e0%b5%8d/)
അമ്മ [സുചിത്രയ്‌ക്കൊപ്പം](https://politicaleye.news/tag/%e0%b4%b8%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82/)
ദൈവാനുഗ്രഹം തേടി [മൂകാംബിക](https://politicaleye.news/tag/%e0%b4%ae%e0%b5%82%e0%b4%95%e0%b4%be%e0%b4%82%e0%b4%ac%e0%b4%bf%e0%b4%95/)
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇരുവരും
കൊല്ലൂര്‍ മൂകാംബികയുടെ അനുഗ്രഹം തേടിയത്. ക്ഷേത്രാചാരപ്രകാരം നടത്തിയ പ്രത്യേക ചടങ്ങുകളിലും
വിസ്മയയും സുചിത്രയും പങ്കെടുത്തു.

[ജൂഡ് ആന്റണി ജോസഫ് സംവിധാനം](https://politicaleye.news/tag/%e0%b4%9c%e0%b5%82%e0%b4%a1%e0%b5%8d-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a3%e0%b4%bf-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be/)
സംവിധാനം ചെയ്യുന്ന ‘തുടക്കം’ ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം കൊച്ചി ക്രൗൺ പ്ലാസയിൽ
വച്ച് നടന്നിരുന്നു. ചടങ്ങിൽ [സുചിത്ര മോഹൻലാൽ](https://politicaleye.news/tag/%e0%b4%b8%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%8b%e0%b4%b9%e0%b5%bb%e0%b4%b2%e0%b4%be%e0%b5%bd/)
സ്വിച്ച് ഓൺ നിർവഹിക്കുകയും ആദ്യ ക്ലാപ്പടിച്ചത് [പ്രണവ് മോഹൻലാൽ](https://politicaleye.news/tag/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b9%e0%b5%bb%e0%b4%b2%e0%b4%be%e0%b5%bd/)
ആയിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെയും ആരാധകരുടെ പ്രതീക്ഷകളോടെയും വിസ്മയയുടെ
സിനിമാ തുടക്കം ശ്രദ്ധേയമാകുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

സിനിമ പ്രേമികൾ വിസ്മയയുടെ ഈ പുതിയ യാത്രയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ‘തുടക്കം’
മലയാള സിനിമ ലോകത്ത് മറ്റൊരു പ്രതിഭാശാലിയുടെ ജനനം ആകുമെന്നാണ് ആരാധക ലോകത്തിന്റെ വിശ്വാസം.

 [ 📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 ](https://chat.whatsapp.com/CRSBpBlZdCQE6cEv3gEeRr)

[Malayalam movie updates](https://politicaleye.news/tag/malayalam-movie-updates/)
[Thudakkam movie](https://politicaleye.news/tag/thudakkam-movie/)

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fto-have-a-great-start-vismaya-and-suchitra-seek-blessings-in-mookambika%2F)

### _Related_
