
വെബ് ഡസ്ക് :-ശ്രിലങ്ക നമുക്ക് നൽകുന്ന പാഠം,
ഭരണ നൈപുണ്യത്തേക്കാൾ വെറുപ്പിന്റെ അളവ് നോക്കിയാണ് ശ്രീലങ്കൻ ജനത വർഷങ്ങളായി ജനാധിപത്യ അവകാശം വിനിയോഗിച്ചിരുന്നത്. തമിഴ് ഹിന്ദുക്കളേയും ന്യൂനപക്ഷമായ ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തത്തെയും ഇല്ലായ്‌മ ചെയ്യുകയും അവരുടെ സ്വത്തുക്കൾ അനുഭവിക്കുകയും ചെയ്യുന്ന ദിവാ സ്വപ്നത്തിലായിരുന്നു ലങ്കൻ ജനത ഇത് വരെ. സിംഹളരിലെ 90%ലേറെ പേരും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിന്തുണച്ചത് സിംഹള മുന്നണിയായ ശ്രിലങ്ക പിപ്പിൾസ് ഫ്രീഡം അലയൻസ്നെയാണ്
തമിഴരെ ഇല്ലായ്മ ചെയ്യുമെന്ന വാഗ്ദാനത്തിലും അവർക്ക് നേരെ വംശീയമായ വെറുപ്പ് പടർത്തുന്നതിലും മുന്നിലുള്ള രജപസെ കുടുംബമാണ് തെരെഞ്ഞെടുപ്പ് വിജയത്തോടെ വീണ്ടും അധികാരത്തിൽ വന്നത്.ഇന്ത്യയിൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിന് സമാനമായി യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് ശ്രീലങ്കയിൽ കാർഷിക കീടനാശിനികൾ മുഴുവനായി നിരോധിച്ചത്. നോട്ട് നിരോധനം വ്യവസായവും കച്ചവടങ്ങളും എങ്ങനെ തകർത്തോ അതിന് സമാനമായി കാർഷിക മേഖല തകർന്നടിഞ്ഞു. കോവിഡ് മൂലം ടൂറിസവും ഇല്ലാതായി. വൻകിട പ്രോജക്ടുകളിൽ മുടക്കിയ പണം തിരിച്ചെടുക്കാൻ കഴിഞ്ഞതുമില്ല.
ഇന്ത്യയിലെ ചില തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് സമാനമായ രീതിയിലാണ് അവർ സോഷ്യൽ മീഡിയകൾ വഴി വെറുപ്പ് വിതച്ചു കൊണ്ടിരുന്നത്. അതിനാൽ തന്നെ ഭരണ പരാജയം ചോദ്യം ചെയ്യാൻ ഭൂരിപക്ഷ ജനത തയ്യാറായില്ല. സാമ്പത്തിക അസ്ഥിരതക്ക് ശേഷം ഇന്ധന വില കുത്തനെ ഉയർന്നു. അത് മൂലം സകല ഉൽപ്പന്നങ്ങൾക്കും വില വർധിച്ചു. 200 രൂപക്ക് ചായയും 1000 രൂപക്ക് അരിയും വാങ്ങേണ്ട ഗതികേട് വന്നു. വെറുപ്പ് ഭക്ഷണമാക്കി ഭരണകൂടത്തെ പിന്തുണച്ചവർ ഇപ്പോൾ പട്ടിണിയിലാണ്. ഇന്ന് ആ രാജ്യത്ത് നിന്ന് തന്നെ പലായനം ചെയ്യാൻ ഒരുങ്ങുകയാണ് ലങ്കൻ ജനത
അധികാരത്തിന് വേണ്ടി മാത്രം ഭരണകൂടം തന്നെ സ്വയം രാജ്യത്തെ ജനങ്ങളെ പരസ്പരം തമ്മിൽ അടിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളേ ലോകത്തൊള്ളൂ. അതിൽ പെട്ടതാണ് ശ്രീലങ്കയും. നമ്മൾ തിരിച്ചറിവ് നേടാൻ വൈകിയാൽ ഇന്ത്യയും ലങ്കക്ക് ഒപ്പമെത്താൻ അധികം നാൾ താമസമില്ല.

You must log in to post a comment.