ന്യൂഡല്‍ഹി: ‘ഹര്‍ ഘര്‍ തിരങ്ക’ കാമ്ബയിനില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
52 വര്‍ഷമായി ദേശീയപതാക ഉയര്‍ത്താത്തവരാണ് ഹര്‍ ഘര്‍ തിരങ്ക കാമ്ബയിനുമായി രംഗത്തുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസിനെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
കര്‍ണാടക സന്ദര്‍ശനത്തിനിടെ ഹൂബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. ഹൂബ്ലിയില്‍ ദേശീയപതാക നിര്‍മ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ത്രിവര്‍ണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവന്‍ത്യജിച്ചത്.
എന്നാല്‍, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവര്‍ണ്ണ പതാകയെ സ്വീകരിച്ചിരുന്നില്ല. നാഗ്പൂരിലെ ആസ്ഥാനത്ത് 52 വര്‍ഷമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്താത്ത അവര്‍ നിരന്തരമായി അതിനെ അപമാനിക്കുകയായിരുന്നു. ഇപ്പോള്‍ അതേ സംഘടനയുടെ ആളുകള്‍ ത്രിവര്‍ണ്ണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. ’ഹര്‍ ഘര്‍ തിരങ്ക’ കാമ്ബയിനുമായി രംഗത്തെത്തുന്നു.
എന്തുകൊണ്ടാണ് ആര്‍.എസ്.എസ് 52 വര്‍ഷമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയില്ല. ഇന്ത്യയിലേക്ക് പോളിസ്റ്റര്‍ നിര്‍മ്മിത ചൈനീസ് പതാകകള്‍ ഇറക്കുമതി ചെയ്ത് ഖാദി മേഖലയിലുള്ളവരുടെ തൊഴില്‍ നഷ്ടമുണ്ടാക്കിയത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു. നേരത്തെ ജവര്‍ഹര്‍ലാല്‍ നെഹ്റു ദേശീയപതാകയുമായി നില്‍ക്കുന്നതിന്റെ ഫോട്ടോ രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
You must log in to post a comment.