
“ഇത്രയും വലിയ സമ്മാനത്തുക കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു സ്വപ്നം കാണുന്നവർ ആയിരിക്കും ഇപ്പോൾ ലോട്ടറി എടുത്ത ഭൂരിഭാഗം ആൾക്കാരും”
തിരുവോണം ബമ്പര്‍ ഭാഗ്യശാലികളെ ഇന്നറിയാം; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക; നറുക്കെടുപ്പ് രണ്ട് മണിക്ക്
തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബമ്പര്‍ നറുക്കെടുക്കുന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ബംബർ നറുക്കെടുപ്പ് ഫലം തൽ സമയം അറിയുവാൻ ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക⬇️
https://chat.whatsapp.com/CFKK4bzZwZpD38xqJavaeA
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപ ആർക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര മുഴുവനും.
നികുതി പിടിച്ച ശേഷം 15 കോടി 75 ലക്ഷം രൂപയാണ് ജേതാവിന് കൈയ്യിൽ ലഭിക്കുക.
ഇക്കുറി നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്. ഇതിൽ 74.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. ടിക്കറ്റെടുത്ത ഇതര സംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാൾ അടക്കം മൊത്തം 21 പേർക്ക് കോടികൾ നേടാമെന്നതാണ് ഇക്കൊല്ലത്തെ നറുക്കെടുപ്പിന്‍റെ ഏറ്റവും വലിയ ആകർഷണീയത
കഴിഞ്ഞ വർഷം 67 ലക്ഷത്തോളം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാൻ കാരണമെന്ന് ഏജൻസിക്കാർ പറയുന്നു.
കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി 1,36,759 സമ്മാനങ്ങൾ ഇത്തവണ കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനങ്ങൾ ലഭിക്കും.