വെബ് ഡസ്ക് :-രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, രാജ്യത്ത് ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ സ്വജനപക്ഷപാതത്തില്‍ അകപ്പെട്ടുകിടക്കുന്ന രാഷ്ട്രീയകക്ഷികള്‍ അതില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ദേഹാത് ജില്ലയിലെ പരൗഖില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജന്മനാടാണ് പരൗഖ്.[the_ad_placement id=”adsense-in-feed”]
“തനിക്കെതിരെയാണ് പരമ്പരാഗത രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തനം. ആരുമായും വ്യക്തിപരമായി തനിക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. രാജ്യത്ത് കരുത്തുറ്റ ഒരു പ്രതിപക്ഷമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണം. അതിലൂടെ മാത്രമേ രാജ്യത്തെ യുവജനങ്ങള്‍ക്ക് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ”, മോദി പറഞ്ഞു.[quads id=5]
രാഷ്ട്രീയരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും സ്വജനപക്ഷപാതം വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ തനിക്കെതിരെ കോപ്പുകൂട്ടുകയാണെന്നും മോദി ആരോപിച്ചു. ഇത്തരത്തിലുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കേണ്ടത് നാമോരുത്തരുടേയും കടമയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
You must log in to post a comment.