കൽപ്പറ്റയിൽ കഴിഞ്ഞ ദിവസം മകളുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിൻറെ ഭാര്യ ദർശന (32) യാണ് മരിച്ചത്. അഞ്ചു വയസുകാരി ദക്ഷക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും ഊർജ്ജിതമായി നടന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പുഴയിൽ അകപ്പെട്ട ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ദർശനയുടെ മരണം.
വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ദര്‍ശന മകളുമായി പുഴയില്‍ ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മകളെ ഇനിയും കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് രാത്രിയോടെ വിധഗ്ദ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. പുഴയില്‍ ചാടുന്നതിന് മുന്‍പ് ദര്‍ശന വിഷം കഴിച്ചിരുന്നു. അതിനാല്‍ കരളിനെ ഉള്‍പ്പെടെ ബാധിച്ചതിനാല്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ക്കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിനും കമ്പളക്കാട് പോലീസിന്റെ തുടര്‍നടപടികള്‍ക്കും ശേഷം സംസ്‌കാരം പിന്നീട് നടക്കും.
ദര്‍ശനയും മകളും പാത്തിക്കല്‍ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പാലത്തിന് മുകളില്‍നിന്ന് ചാടുന്നത് സമീപത്തെ യുവാവിയിരുന്ന നിഖില്‍ കണ്ടതിനാലാണ് അമ്മയെ പുഴയില്‍നിന്ന് രക്ഷിക്കാനായത്. ഓടിയെത്തിയ നിഖില്‍ 60 മീറ്ററോളം അകലെ നീന്തി ദര്‍ശനയെ രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ ഏക മകളാണ് കാണാതായ ദക്ഷ. ദര്‍ശന നാലുമാസം ഗര്‍ഭിണിയാണ്. ഇവരുടെ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് പുഴ. പാലത്തിന് മുകളില്‍ ചെറുതും വലുതുമായ രണ്ട് കുടകളും ഒരു ചെരിപ്പുമുണ്ടായിരുന്നു. ഇവരുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ചയും കുട്ടിക്കായി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മഴയും വെള്ളത്തിൻറെ കടുത്ത തണുപ്പും രക്ഷാപ്രവർത്തകർക്ക് തിരിച്ചടിയായിരുന്നു. തണുപ്പായതിനാൽ തന്നെ വെള്ളത്തിലിറങ്ങി തുടർച്ചയായുള്ള തെരച്ചിൽ ദുഷ്‌കരമായിരുന്നു. പുഴയിലെ അടിയൊഴുക്കാണ് മറ്റൊരു വെല്ലുവിളി.
ചിലയിടങ്ങളിൽ പാറക്കല്ലുകളുള്ളതും തിരിച്ചടിയാണ്. ബോട്ടും നെറ്റും യഥാവിധി ഉപയോഗിക്കാൻ പാറക്കല്ലുകൾ ഉള്ളയിടങ്ങളിൽ കഴിയാത്ത അവസ്ഥയാണ്. അപകടമുണ്ടായ ദിവസം എട്ടുമണിക്കായിരുന്നു തെരച്ചിൽ നിർത്തിയതെങ്കിലും കാലാവസ്ഥ പ്രതികൂലമായതുകൊണ്ടും രക്ഷാപ്രവർത്തകർ അവശരായിരുന്നതിനാലും വെള്ളിയാഴ്ച നേരത്തെ തെരച്ചിൽ അവസാനിപ്പിക്കേണ്ടിവന്നു.
the-young-woman-who-jumped-into-the-river-with-her-daughter-died-the-baby-could-not-be-found
You must log in to post a comment.