FD1
കണ്ണൂർ: പിതാവും മകളും സഞ്ചരിക്കുന്ന സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ചു മകൾ ദാരുണമായി മരിച്ചത് നാടിനെ നടുക്കി. ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ടൗണിന് സമീപം സ്‌കൂട്ടറിൽ ലോറിയിടിച്ച് യുവതിമരിച്ച സംഭവത്തിൽശ്രീകണ്ഠാപുരം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വളക്കൈഅടിച്ചിക്കാമലയിലെ ജലീൽ – സൗദത്ത് ദമ്പതികളുടെ മകൾ കുന്നുംപുറത്ത് വീട്ടിൽ ജസീലയാണ് ( 23) മരിച്ചത്.
Advertisement
ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയിൽ വന്നലോറി പുറകിലിടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നിടുവാലൂർ സ്വദേശി റമീസ് ആണ് ജസീലയുടെ ഭർത്താവ്. സഹോദരങ്ങൾ: സഹദ്, ഫാത്തിമ, ഷമീൽ , മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംഭവത്തിൽ ശ്രീകണ്ഠാപുരം പോലിസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Advertisement
കണ്ണൂർ ജില്ലയിൽ നിരന്തരം അപകടമുണ്ടാകുന്ന റോഡാണ് ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാനപാത. ഇതിലൂടെ ടിപ്പർ ലോറികൾ ഉൾപ്പെടെയുളളവ മരണപ്പാച്ചിൽ നടത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിരവധി അപകടങ്ങളാണ് ഈ റൂട്ടിൽ നടക്കുന്നത്. ഒട്ടനവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ പോലീസ് നടപടിയെടുക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.