Skip to content

പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ;

പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ;

പിറന്നാൾ ആഘോഷം കഴിഞ്ഞെത്തി; 24കാരി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ

കണ്ണൂർ; കണ്ണൂർ പിണറായിയിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രിയിൽ ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് ഭർതൃവീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവമുണ്ടായത്. ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പൊലീസിൽ പരാതി നൽകി. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായഅന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെആവശ്യം.

2023 ഏപ്രിൽ രണ്ടിനാണ് ഫിറ്റ്നസ് ട്രെയിനറായസച്ചിനുമായുള്ള മേഖയുടെ വിവാഹം നടക്കുന്നത്. കോഴിക്കോട്ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലിചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading