തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പ്രവീണ്‍ പിടിയില്‍.പ്രവീണിനെ കൊല്ലം പരവൂരില്‍ നിന്നാണ് പിടികൂടിയത്.ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്.
പ്രവീണ്‍ ഗായത്രിയെ താലികെട്ടുന്ന ഫോട്ടോ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രവീണിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കൊല്ലം പരവൂരില്‍ നിന്ന് പിടികൂടിയത്.
ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞത്. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുൻപ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്.
You must log in to post a comment.