# പ്രസവത്തിന് ശേഷം രക്തസ്രാവം യുവതി മരിച്ചു;

- Link: https://politicaleye.news/the-woman-died-of-blood-loss-after-giving-birth/
- Published: 2024-02-23T21:19:16+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

[പ്രസവത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന്](https://politicaleye.news/tag/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af-%e0%b4%b0/)
തുടർന്ന് യുവതി മരിച്ചു. [കാസർഗോഡ് ജില്ലയിൽ](https://politicaleye.news/tag/%e0%b4%95%e0%b4%be%e0%b4%b8%e0%b5%bc%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd/)
ഉദുമ പടിഞ്ഞാറിലെ അബ്ദുല്ലയുടെ മകള്‍ ഫാത്വിമത്ത് തസ്ലിയ(28) ആണ് മരിച്ചത്. വ്യാഴാഴ്ച
ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ തസ്ലിയ ആണ്‍കുട്ടിക്ക് ജന്മം നല്‍കി. സുഖപ്രസവത്തിനു
ശേഷം രക്തസ്രാവം ഉണ്ടായതാണ് മരണത്തിനിടയാക്കിയത്.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

ഗര്‍ഭപാത്രം എടുത്തുകളയാമെന്ന് ആദ്യം ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഗര്‍ഭപാത്രം
എടുത്ത് കളഞ്ഞെങ്കിലും രക്തസ്രാവം തടയാന്‍ കഴിയാത്ത അവസ്ഥ വരുകയും തസ്ലിയയെ
മംഗളൂരു
ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു . തുടര്‍ന്ന് അര മണിക്കൂര്‍
കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ മരണം
സംഭവിക്കുകയായിരുന്നു.കാസര്‍കോട് നെല്ലിക്കുന്നിലെ ജമാലാണ് തസ്ലിയയുടെ ഭര്‍ത്താവ്.

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fthe-woman-died-of-blood-loss-after-giving-birth%2F)

### _Related_
