Skip to content

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;

politicaleye.news/the-sun-shone-on-the-south-pole-of-the-moon-the-world-of-science-looked-to-see-if-chandrayaan-would-wake-up/
chandrayan #rover #moon


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു. ഉറക്കത്തിലായ ചന്ദ്രയാന്‍-3 ദൗത്യം ഇതോടെ ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണു ശാസ്ത്ര ലോകം. സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്കുപോയത്. പ്രഗ്യാന്‍ റോവര്‍ സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്കു പോയി. സൂര്യപ്രകാശം ലഭിക്കുന്നതോടെ ഇവ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്.



ശിവശക്തി പോയിന്റ് എന്നു പേരിട്ട ലാന്‍ഡിങ്ങ് സ്ഥാനത്തു സൂര്യന്‍ ഉദിച്ചെങ്കിലും ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. ലാന്‍ഡറും റോവറും വീണ്ടും എഴുന്നേറ്റാല്‍ അത് വന്‍ നേട്ടമാണ്.
ലാന്‍ഡറും റോവറും പ്രവര്‍ത്തനം തുടങ്ങിയാല്‍ 22ന് ഇതു സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് ഐ എസ് ആര്‍ ഒയുടെ പ്രതീക്ഷ.

ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. 22 ആകുമ്പോഴേക്കും സാഹചര്യം അനുകൂലമാകുമെന്നാണ് ഇസ്രൊ കണക്കുകൂട്ടല്‍
ചന്ദ്രനെ കുറിച്ച് ഇത് വരെ അറിയാത്ത പല രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്ന ചന്ദ്രയാന്‍-3 നിര്‍ദ്ദിഷ്ട ദൗത്യ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വിക്രമും പ്രഗ്യാനും ഉണര്‍ന്നാല്‍ അത് ബോണസായിരിക്കുമെന്നും ഇരുവരും അയക്കുന്ന ഡാറ്റ പുതിയ വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം ശങ്കരന്‍ പറഞ്ഞു.


Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading