വെബ്ഡസ്ക്:- എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇ.പി.ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ബോംബ് എറിഞ്ഞ സ്ഥലത്ത് ബോംബിന്റെ വാസനയുണ്ടായിരുന്നുവെന്ന ഇപിയുടെ വാക്കുകളെയാണ് തിരുവഞ്ചൂര്‍ പരിഹസിച്ചത്.
‘ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ല? വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന, പൊലീസ് കൊണ്ട് നടക്കുന്ന ബെല്‍റ്റിട്ട സ്‌ക്വാഡിനെ അപ്രസക്തരാക്കുന്ന പ്രതിഭാശാലി’ എന്ന് ഇ.പി.ജയരാജനെ പരിഹസിച്ചു കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

You must log in to post a comment.