
വിനയന്റെ സംവിധാനത്തിൽ അത്ഭുതദ്വീപിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഫേയ്സ്ബുക്കിലൂടെയാണ് സംവിധായകൻ വിനയൻ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. രണ്ടാം ഭാഗത്തിൽ ഗിന്നസ് പക്രുവിനൊപ്പം നടൻ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും.“18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകൾ കാണാൻ വീണ്ടുമൊരു യാത്ര തുടങ്ങുന്നു.
ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വിൽസണുമായുള്ള ചിത്രത്തിന് ശേഷം 2024ൽ ഞങ്ങൾ അത്ഭുതദ്വീപിലെത്തും”, വിനയൻ കുറിച്ചു.“അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സർ-ൽ നിന്നും വന്നെത്തിയിരിക്കുന്നു. ഒരുപാടു സന്തോഷവും അതിലേറെ ആവേശവും… കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം”, ഗിന്നസ് പക്രു കുറിച്ചു.
You must log in to post a comment.