Skip to content

സംസ്ഥാനത്തെ മന്ത്രിമാരുടേയും എം.എല്‍.എമാരുടെയും ശമ്പളം ഇനിയും വർധിക്കും, നിലവിൽ മന്ത്രിമാർക്ക് 90,000 രൂപയും എം ൽ എമാർക്ക്‌ 70,000രൂപയുമാണ്;

The salaries of ministers and MLAs in the state will further increase currently Rs 90000 for ministers and Rs 70000 for MLAs;

വെബ്ഡെസ്‌ക്:-നിയമസഭ സമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏകാംഗ കമ്മീഷനായി ജസ്റ്റിസ് രാമചന്ദ്രനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ ഇതിനോടകം മാറ്റംവന്നെന്നും ജീവിത ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.

2018ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012ല്‍ നിന്ന് 90000 ആയും എം.എല്‍.എമാരുടെ ശമ്പളം 39500-ല്‍ നിന്ന് 70000 ആയിട്ടുമാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading