പാലക്കാട്: ഒറ്റപ്പാലം പനവണ്ണയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്. ദേശബന്ധു സ്‌കൂളിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. ഇവരുടെ പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഇന്റര്‍വെല്‍ സമയമായതിനാല്‍ കുട്ടികള്‍ എല്ലാം പുറത്തായതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. വിദ്യാര്‍ഥി ആദര്‍ശ്, അധ്യാപിക ശ്രീജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലപ്പഴക്കമാണ് മേല്‍ക്കൂര താഴോട്ട് പതിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
http://the-roof-of-the-school-collapsed-teacher-and-student-injured #palakad

You must log in to post a comment.