ന്യൂസ് ഡെസ്ക് :സംപ്രേഷണ വിലക്കിനെതിരെയാ മീഡിയവൺ ചാനലിന്റെ ഹർജി ഇന്ന് സുപ്രീംകോടതിക്ക് മുൻപിൽ. സംപ്രേഷണം തടഞ്ഞ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവൺ മാനേജ്മെന്റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംപ്രേഷണം വിലക്കിയ നടപടിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് ഹാജരാകുന്നത്.
You must log in to post a comment.