വെബ്ഡെസ്‌ക് :-തൃശൂരില്‍ സ്വന്തം ബസിനടിയിൽപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍–ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്.





വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയിൽ വെച്ചാണ് അപകടമുണ്ടായത്.റോഡില്‍ വീണ ഇദ്ദേഹത്തിന്‍റെ അരക്കു താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്‍റെ തന്നെമറ്റൊരുബസുണ്ടായിരുന്നു. ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ശ്രമിക്കുമ്പോള്‍കാല്‍വഴുതി വീഴുകയായിരുന്നു.



By Inews

Leave a Reply Cancel reply

Exit mobile version
%%footer%%