Skip to content

പുതിയ വാഹന നയം ഇങ്ങനെ, ഏപ്രിൽ ഒന്ന് മുതൽ നടപ്പാകും;

വെബ് ഡസ്ക് :-15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ.സി. പുതുക്കൽ നിരക്ക് ഏപ്രിൽ ഒന്നുമുതൽ 10 ഇരട്ടി വരെ വർധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിർദേശം. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ മാറ്റമില്ലാത്തതിനാൽ ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ നടപ്പാവും.

പുതുക്കൽ നിരക്കിനൊപ്പം പിഴസംഖ്യ (ഡിലേ ഫീ) മാസംതോറും വർധിക്കും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക 15 വർഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ്. കേന്ദ്ര പൊളിക്കൽ നയത്തിന്റെ (സ്ക്രാപ്പിങ് പോളിസി) ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു. ചില വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്കിലും വർധനയുണ്ട്.

മോട്ടോർസൈക്കിളിന് നിലവിൽ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉൾപ്പെടെയുള്ള ത്രീവീലറിന് 2500 രൂപ അടയ്ക്കണം. നിലവിൽ 500 രൂപയാണ്. 15 വർഷം കഴിഞ്ഞ കൊമേഴ്സ്യൽ വാഹനങ്ങൾക്കും വൻ വർധനയാണ് ഏപ്രിൽ ഒന്നുമുതൽ വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപ അടയ്ക്കണം.

വണ്ടിയുടെ ആർ.സി. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പുതുക്കാൻ വൈകിയാൽ വണ്ടി തൂക്കിവിൽക്കേണ്ട അവസ്ഥ വരും. നിലവിൽ 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിൾ പുതുക്കാൻ മറന്നാൽ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും (വൈകിയതിന്) ഒപ്പം 360 രൂപ പുതുക്കൽ ഫീസും നൽകണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ് മോട്ടോർ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും.

അതായത് ഒരുവർഷം 3600 രൂപ ഇത് മാത്രമായി (ഡിലേ ഫീ) അടയ്ക്കണം. അടയ്ക്കാൻ മറന്ന് കൂടുതൽ വർഷമായാൽ വണ്ടി തൂക്കിവിൽക്കുക മാത്രമേ ചെയ്യാനുള്ളൂ. കാറിന് 500 രൂപയാണ് മാസം (ഡിലേ ഫീ) വർധിക്കുക.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading