വെബ് ഡസ്ക് :-എം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ലീഗ് അഖിലേന്ത്യ ട്രഷറര്‍ ഇ ടി മുഹമ്മദ് ബഷീര്‍ നടത്തുന്ന പ്രതികരണം എന്ന നിലയില്‍ പുറത്തുവന്ന ശബ്ദരേഖ സ്ഥിരീകരിച്ച് നേതൃത്വം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇ ടിയുടെ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നതെന്നും ഇത്തരം സംഭവങ്ങള്‍ പുറത്തുവിട്ട് മാന്യന്‍മാരെ അപമാനിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് പി എം സലാം പറഞ്ഞു. ഹരിത വിവാദം പാര്‍ട്ടി അവസാനിപ്പിച്ചതാണ്. ഇതില്‍ ഇനി ചര്‍ച്ചയില്ലെന്നും സലാം പറഞ്ഞു.[quads id=6]
ഹരിത വിഷയത്തില്‍ ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. പി കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ ടിയുടെ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ഹരിത വിഷയം സങ്കീര്‍ണമാക്കാന്‍ കാരണം നവാസാണ്. എം എസ് എഫിനെ പിണക്കി, ഹരിതയേയും പിണക്കി. പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം നവാസാണ്. സംഘടന നന്നാവാന്‍ നവാസിനെ മാറ്റിനിര്‍ത്തുക മാത്രമാണ് വഴിയെന്നും ഇ ടി പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഇടി തയ്യാറായിട്ടില്ല. ശബ്ദ സന്ദേശം എപ്പോള്‍, ആരോടാണ് സംസാരിച്ചെതെന്ന കാര്യം തനിക്കറിയില്ലെന്ന നിലപാടിലാണ് അദ്ദേഹം.
You must log in to post a comment.