കുപ്പായം മാറുംപോലെ ലീഗ് മുന്നണി മാറില്ല, പി കെ കുഞ്ഞാലിക്കുട്ടി;

വെബ് ഡസ്ക് :-മുസ്ലിം ലീഗ് യു ഡി എഫില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ലെന്നും ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇ പി ജയരാജന്റെ പ്രസ്താവനയില്‍ ആശയക്കുഴപ്പമുണ്ടായത് സി പി എമ്മിനാണ്. ലീഗിലും യു ഡി എഫിലും ഒരു പ്രശ്‌നവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയില്‍ ഉപയോഗിക്കാനാണ് സി പി എമ്മിന്റെ ശ്രമം. സി പി എമ്മുമായി സഹകരിക്കാന്‍ തയ്യാറല്ല. സി പി എം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണവര്‍ ചെയ്യുന്നതെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top