𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ചരിത്ര ദൗത്യം പൂര്‍ത്തിയായി, ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു;

The historic mission was completed, and Babu was taken to the top of the mountain by the army;
The historic mission was completed, and Babu was taken to the top of the mountain by the army;

വെബ് ഡസ്ക് :-മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. സൈനികനൊപ്പം റോപ്പ് വഴി മലമുകളിലെത്തി. മലമുകളിലെത്തിച്ച ബാബുവിന് പ്രാഥമിക ശുശ്രൂഷ നല്‍കി. വീഴ്ചയില്‍ ബാബുവിന്റെ കാലിന് നിസാര പരുക്കേറ്റിരുന്നു. ഇനി യുവാവിനെ താഴെയെത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം ബാബുവിന് അടുത്തെത്തിയ രക്ഷാദൗത്യ സംഘം വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു. 9.10 ഓടെയാണ് വെള്ളം ബാബുവിന് നല്‍കാന്‍ കഴിഞ്ഞത്. ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് കൈമാറി. ബാബു കുടുങ്ങി 40 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്.ബാബുവിനെ സൈനികന്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു. യുവാവിനെ സുരക്ഷിതമായി പുറത്തെത്തിക്കാനാണിത്.കയറിലൂടെ ബാല എന്ന സൈനികനൊപ്പം ബാബു മലമുകളിലേക്ക് കയറുകയായിരുന്നു.റോപ്പ് ഉപയോഗിച്ചാണ് സൈന്യം ബാബുവിന് അടുത്തേക്ക് എത്തിയത്‌.

<p>

സര്‍ക്കാറിന്റെ എല്ലാ ഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് വലിയ ഒരു ഡ്രോണ്‍ എത്തിച്ച് ബാബുവിന് വെള്ളമെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രാത്രിയാണ് പര്‍വതാരോഹകര്‍ ഉള്‍പെടുന്ന കരസേനാസംഘം ഊട്ടിയില്‍നിന്ന് എത്തിയത്.

ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് മല ഇറങ്ങി ഇവര്‍ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.