An allegation made when there is a problem after living together cannot be treated as #rape, #High Court
sponsored




ന്യൂസ്ഡെസ്‌ക്:കണ്ണൂര്‍സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു.രണ്ടാംറാങ്കുകാരന്‍ ജോസഫ്സ്‌കറിയയുടെ ഹര്‍ജിയിലാണ്ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍സര്‍വകലാശാലയ്ക്കുംവലിയതിരിച്ചടിയാകുകയാണ്.


sponsored

നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതന്‍ വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിക്കാരന്‍ഉന്നയിച്ചിരുന്നത്.റാങ്ക്ലിസ്റ്റ്പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെപ്രവൃത്തിപരിചരംപ്രിയാവര്‍ഗീസിനില്ലെന്നും ഹര്‍ജിയില്‍ വാദമുണ്ടായിരുന്നു.


റിസേര്‍ച്ച് സ്‌കോര്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവപരിശോധിക്കാതെയാണ്കണ്ണൂര്‍സര്‍വകലാശാല വിസിയുടെ അധ്യക്ഷതയിലുള്ള സമിതി പ്രിയാ വര്‍ഗീസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയത്എന്നുള്‍പ്പെടെയാണ് ആരോപണം. ഹര്‍ജി പരിഗണിച്ച ശേഷം പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ യുജിസിയെകക്ഷിയാക്കാനും തീരുമാനിച്ചു. വിഷയത്തില്‍യുജിസിയുടെനിലപാടുംഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. ഈ മാസം 31ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.


By Inews

Leave a Reply

%d bloggers like this: