തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമാണെന്നും ഡബ്ല്യുസിസി അറിയിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വ്യക്തതയില്ല. റിപ്പോർട്ടിലെ രഹസ്യാത്മകത സൂക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണം എന്നും ഡബ്ല്യുസിസി വ്യക്തമാക്കി.അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറല്ല എന്ന നിലപാടിലാണ് മന്ത്രി സജി ചെറിയാന്‍. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പറയുന്നത് വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ചാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. സര്‍ക്കാര്‍ വെച്ച റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

You must log in to post a comment.