Skip to content

“പച്ചക്കുതിര” ഭാഗ്യം കൊണ്ടു വരും; കേരള ഭാഗ്യക്കുറികൾക്ക് ഇനി പുതിയ ഭാഗ്യചിഹ്നം:


കേരള ലോട്ടറിയിലൂടെ നിരവധി പേരാണ് ഭാ​ഗ്യശാലികളായി മാറിയത്. ഇപ്പോഴിതാ കേരള ഭാ​ഗ്യക്കുറി വകുപ്പ് ലോ​ഗോ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പച്ചക്കുതിരയാണ് കേരള ലോട്ടറിയുടെ ഭാഗ്യമുദ്ര. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ (മാസകറ്റ്), പരസ്യ ചിത്രങ്ങൾ എന്നിവ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ‘പച്ചക്കുതിര’ ഭാഗ്യം കൊണ്ടുവരും എന്നൊരു വ്യാപകമായ വിശ്വാസം നിലവിലുണ്ട്. അതിനെ മുൻനിർത്തിയാണ് സർക്കാർ ചിഹ്നം തിരഞ്ഞെടുത്തിട്ടുണ്ടാവുക.
കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകൽപന ചെയ്തത്. ചിത്രകാരനായ സത്യപാഷ ശ്രീധറാണ് ഭാഗ്യക്കുറിയുടെ ലോഗോ രൂപകല്പന ചെയ്തത്. മാസ്‌ക്കറ്റിന്റെ ടർബോ രൂപം ശിൽപി ജിനനും ടുഡി അനിമേഷൻ സുധീർ പി. യൂസഫുമാണ് തയ്യാറാക്കിയത്.

കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്.

അതേസമയം, കേരള ലോട്ടറിയുടെ മൺസൂൺ ബമ്പർ വിൽപ്പന പുരോ​ഗമിക്കുകയാണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ഈ മാസം 26ന് നടക്കും. 5 പേർക്ക് 1 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം 54 പേർക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി 5,000 രൂപയാണ് ലഭിക്കുന്നത്. ആറാം സമ്മാനമായി 1 ,000 രൂപയും 7-ാം സമ്മാനം 500 രൂപയും എട്ടാം സമ്മാനമായി 250 രൂപയും ലഭിക്കും.

the-green-horse-will-bring-good-luck-new-lucky-symbol-for-kerala-lotteries

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading