വെബ് ഡസ്ക് : എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിലെ പ്രകോപന മുദ്രാവാക്യത്തിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ ഡിവൈഎഫ്ഐ പ്രവർത്തകർ മണ്ണാർക്കാട് നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചത്. ‘കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല, വല്ലാണ്ടങ്ങ് കുരച്ചപ്പോൾ അരിഞ്ഞ് തള്ളി’ എന്നിങ്ങനെയായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം നടത്തിയത്.

കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല’; ഡിവൈഎഫ്ഐയുടെ പ്രകോപന മുദ്രാവാക്യത്തിനെതിരെ കേസ്;
sponsored
sponsored