തിരുവനന്തപുരം: പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ജോലിക്കിടയിൽ പാട്ട് കേൾക്കുന്നവരുടെ എണ്ണം അത്ര കുറവൊന്നുമല്ല. എന്നാൽ എല്ലായിടത്തും ഈ പരിപാടി പറ്റില്ലല്ലോ. എന്നാൽ സർക്കാർ ഓഫീസിലെ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇനിയങ്ങോട്ട് സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ എഐഎസ് വിഭാഗത്തിലെ ജീവനക്കാർക്ക് പാട്ട് കേട്ട് പണിയെടുക്കാം.
പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തിൽ ആണ് ഈ പുതിയ പരീക്ഷണം. മ്യൂസിക് സിസ്റ്റം വാങ്ങാൻ 13,440 രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരം ഒരു അനുമതി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ഏറെ ശ്രദ്ധേയമാണ്. അങ്ങനെ പൊതു ഭരണ വകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിൽ ഇനി ഒരു മ്യൂസിക് സിസ്റ്റം കൂടി സ്ഥാനം പിടിക്കും!
You must log in to post a comment.