വെബ് ഡസ്ക് :-പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദു:ഖവെള്ളി ആചരണം. വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴിയിലും പ്രാർത്ഥനകളിലും ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്നു.

അനീതിക്കെതിരെയുള്ള പിടിവിടാത്ത സഹന സമരത്തില്‍ കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു ക്രിസ്തു. അങ്ങനെ സത്യത്തിലേക്കുള്ള വഴി ആപത് ബാന്ധവമുള്ള നെടിയ പീഡനങ്ങളുടേതാണെന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തു.

ഉപാധിയില്ലാത്ത സ്‌നേഹവും ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട് ഇല്ലാത്തവന്റെ ഒപ്പംനിന്ന് മനുഷ്യന് ദൈവമാകാമെന്നു തെളിയിച്ച യേശുവിനൊപ്പം നില്‍ക്കാന്‍ പക്ഷേ സ്വന്തങ്ങളോ ബന്ധങ്ങളോ ശിഷ്യരോപോലും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അവരെല്ലാം നിസഹായതയുടെ പടുകുഴിയാലായിരുന്നു. ജനക്കൂട്ടം ആവശ്യപ്പെട്ടത് യേശുവിനു പകരം കുറ്റവാളിയായ ബറാബസിനെ വിട്ടുകിട്ടാനാണ്. കാലിത്തൊഴുത്തില്‍ പിറന്നതു മുതല്‍ കുരിശാരോഹണം വരെയുള്ള ക്രിസ്തു ജീവിതം മറ്റെന്തിനേക്കാളും മഹത്തരമാണ്.

%%footer%%