സിപിഎമ്മിന് കടുത്ത അതൃപ്തി, എസ്എഫ്ഐയിൽ അച്ചടക്ക നടപടി വരും;

sponsored

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. എസ്എഫ്ഐതിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയിലെ പാർട്ടി അം​ഗങ്ങളോട് വിശദീകരണം തേടും. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിസ്വീകരിക്കാൻഎസ്എഫ്ഐയോട് നിർദ്ദേശിച്ചു.

sponsored

ബഫർ സോണിലെ എസ് എഫ് ഐയുടെ സമരം പാർട്ടി അറിയാതെയാണെന്നും സിപിഎം നൽകുന്ന വിശദീകരണത്തിൽ വ്യക്തമാക്കുന്നു. സമരത്തെ തള്ളിപ്പറയണമെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി.

എസ്എഫ്ഐ ജില്ലാ ഘടകത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതു പാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ ആക്രമണം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ.

ആക്രമണത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും രംഗത്തെത്തി.കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു സംഘടന ഇങ്ങനെയല്ലപെരുമാറേണ്ടതും പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻഉൾപ്പെടെയുള്ളവരും സംഭവത്തെതള്ളിപ്പറഞ്ഞിരുന്നു.

Leave a Reply