വെബ് ഡസ്ക് :- തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾക്ക് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത്[the_ad id=”5009″].
“ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഈ വിവാദ വനിതയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നെ അദ്ദേഹത്തിന് അറിയില്ല എന്ന് പറയുന്നത് കള്ളമാണ്. ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്”- സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു. ഷാജ് കിരണെ അയച്ചത് മുഖ്യമന്ത്രി തന്നെയാണ് എന്ന് സ്വപ്ന ആവർത്തിച്ചു.[the_ad_placement id=”content”]
എത്ര കേസ് തനിക്കെതിരെ എടുത്താലും 164 മൊഴിയില്‍ ഉറച്ചു നിൽക്കുമെന്നും പിന്മാറാൻ തന്നെ കൊല്ലണമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. ഷാജ് കിരൺ വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു.[the_ad_placement id=”adsense-in-feed”]
You must log in to post a comment.