വെബ് ഡസ്ക് :-സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ നാളെ കരിദിനം ആചരിക്കും. വെള്ളിയാഴ്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
[quads id=s]ചരി ത്രത്തിലാദ്യമായാണ് സ്വർണക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക്പങ്കുണ്ടാകുന്നതെന്നുംഇത്ജനാധിപത്യത്തിന് അപമാനമാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. മുഖ്യമന്ത്രിരാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെനേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നാളെ വൈകുന്നേരംകരിങ്കൊടികളുമായി പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.[the_ad_placement id=”adsense-in-feed”]
ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
You must log in to post a comment.