തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മുന്നറിയിപ്പുളളതിനാൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം കൂട്ടിക്കല്‍ ചപ്പാത്തില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. ഒഴുക്കിൽപെട്ടയാളെ ഇതുവരെ കിട്ടിയിട്ടില്ല.തിരുവനന്തപുരം വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മത്സ്യത്തൊഴിലാളിയായ ടിംസണ്‍ (28) ആണ് മരിച്ചത്. തിരുവനന്തപുരം മക്കിയില്‍ 50 വീടുകളില്‍ വെളളം കയറി. വീടിന് പുറത്തേക്കിറങ്ങാനാകാതെ 200 ഓളം പേര് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആതിരപ്പളളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം ഈ മാസം അഞ്ചു വരെ അടച്ചു. ആതിരപ്പളളി- മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

You must log in to post a comment.