വെബ്ഡെസ്‌ക്:-12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾനിരോധിക്കാനൊരുങ്ങി ഇന്ത്യ. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാനാണ് 150 ഡോളറിൽ താഴെ വില വരുന്നചൈനീസ്ഫോണുകൾ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
പുതിയ നീക്കം ബഡ്ജറ്റ് ഫോൺ രാജാക്കന്മാരായ ഷവോമിക്ക് വലിയ തിരിച്ചടിയാകുംസമ്മാനിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ മാർക്കറ്റായ ഇന്ത്യയിലെ രണ്ടാം നിരയിൽ നിന്ന് ചൈനീസ് ഭീമൻ ഇതോടെ തൂത്തെറിയപ്പെടും.
You must log in to post a comment.