വെബ് ഡസ്ക് :-സംസ്ഥാനത്ത് കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാനസര്‍ക്കാര്‍.
50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകള്‍ക്ക് ഇനി മുതല്‍ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നല്‍കേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കൊവിഡ് കാലത്ത് നല്കിയ ഇളവുകളും നികുതി ഒഴിവാക്കലും കടന്ന് പൂര്‍വാധികം ശക്തിയില്‍ പിരിച്ചെടുക്കാനും കൂടുതല്‍ മേഖലയ്ക്ക് നികുതി ഏര്‍പ്പെടുത്താനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വരുമാനം വര്‍ദ്ധിപ്പിക്കല്‍ തന്നെയാണ് പ്രധാനലക്ഷ്യം.
ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികള്‍. 50 ചതുരശ്രമീറ്റര്‍ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. 538-645 ചതുരശ്ര അടിയ്ക്ക് ഇടയിലുള്ള വീടുകള്‍ക്ക് സാധാരണ നിരക്കിന്റെ പകുതി നിരക്കില്‍ വസ്തു നികുതി ഈടാക്കും.
ഓരോ വര്‍ഷവും വസ്തു നികുതി പരിഷ്കരിക്കുന്നതോടെ വര്‍ധിച്ച നികുതിയായിരിക്കും ഓരോ വര്‍ഷവും. നിലവിലെ വസ്തുനികുതിയില്‍ പരിഷ്കരണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം നിര്‍മ്മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 15 ശതമാനമാകും അധികനികുതി. 2011-ല്‍ ചട്ടം നിലവില്‍ വരുന്നതിനു മുന്‍പുള്ള കെട്ടിടങ്ങള്‍ക്ക് നികുതിയിലുണ്ടായിരുന്ന ഇളവുകളും ഒഴിവാവുകയാണ്.
സാധാരണ കെട്ടിടങ്ങള്‍ക്ക് 20 ശതമാനമാക്കി നിശ്ചയിച്ച നികുതി പരിധി ഇല്ലാതാകും. വാണിജ്യ കെട്ടിടങ്ങള്‍ക്ക് മേല്‍ നികുതി കൂട്ടുമ്പോള്‍ ഇരട്ടിയിലധികമാകരുതെന്ന ഇളവും ഇല്ലാതാകും. കുടിശ്ശിക ഉള്‍പ്പടെ നികുതി വേഗത്തില്‍ പിരിച്ചെടുക്കുന്നതിനായി മുഴുവന്‍ കുടിശ്ശികയുടെയും പട്ടിക, വാര്‍ഡ് അടിസ്ഥാനത്തില്‍ നല്കാന് നിര്‍ദേശം നല്കി. വരുമാനം വര്‍ധിപ്പിക്കാന്‍ ഓരോ തദ്ദേശ സ്ഥാപനവും കര്‍മ്മപദ്ധതി തയാറാക്കണം. നികുതി കുടിശ്ശിക വേഗത്തില്‍ പിരിച്ചെടുക്കാനാണ് നടപടികള്‍.
എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യമാക്കണം. നിലവില്‍ തിയേറ്ററുകളില്‍ ഒതുങ്ങിയിരിക്കുന്ന 10 ശതമാനം വിനോദ നികുതി കൂുതല്‍ മേഖലകള്‍ക്ക് ബാധകമാക്കും. കൂടുതല്‍ വിനോദോപാധികള്‍ക്ക് ചെലവ് കൂടുമെന്ന് ചുരുക്കം. ഇതിനായി ചട്ടം ഭേദഗതി ചെയ്യാനും തീരുമാനമായിട്ടുണ്ട്.
You must log in to post a comment.