ന്യൂഡൽഹി : എ.ഐ.സി,സിഅദ്ധ്യക്ഷതിരഞ്ഞെടുപ്പിൽ ശശി തരൂരിന് മത്സരിക്കാമെന്ന് വ്യക്ത മാക്കി സോണിയാ ഗാന്ധി. തരൂരുമായി ഇന്ന് നടത്തിയകൂടിക്കാഴ്ചയ്ക്ക്ശേഷമാണ്കോൺഗ്രസ് അദ്ധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിമത്സരിച്ചേക്കില്ലന്നും സോണിയ സൂചന നൽകിയതായിറിപ്പോർട്ടുണ്ട്.
ഗാന്ധി കുടുംബത്തിൽ നിന്ന ആരും അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കിൽ മത്സരിക്കാൻതാത്പര്യമുണ്ടെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെപശ്ചാത്തലത്തിലായിരുന്നു തരൂരും സോണിയയുമായുള്ള കൂടിക്കാഴ്ച.
ഡൽഹിജൻപഥിലെസോണിയയുടെ വസതിയിൽ നടന്നകൂടിക്കാഴ്ചഒരുമണിക്കൂറോളംനീണ്ടുഅതേസമയംവരാനിരിക്കുന്നലോക്സഭാതിരഞ്ഞെടുപ്പിൽരാഹുൽതന്നെകോൺഗ്രസിനെനയിക്കണമെന്നുംഅദ്ധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം പുനഃ പരിശോധിക്കണമെന്നും മഹാരാഷ്ട്ര, യു.പി, കോൺഗ്രസ് ഘടകങ്ങൾ പ്രമേയം പാസാക്കി,. രാഹുൽമത്സരിച്ചില്ലെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഔദ്യോഗികസ്ഥാനാർത്ഥിയായി മത്‌സരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞ്പുതിയപദവിയിലെത്താൻ ഗലോട്ടിന് താത്പര്യമില്ലാത്തത് നേതൃത്വത്തെകുഴക്കുന്നുണ്ട്.