Skip to content

സജി ചെറിയാന് താൽക്കാലിക ആശ്വാസം, എൽഎയെ അയോ​ഗ്യനാക്കണമെന്ന ഹർജി പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി;

Intervening in Minister Saji Cherian's controversial speech, Governor and officials have been instructed to provide details

കൊച്ചി: സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. എംഎൽഎയെ അയോ​ഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നും ഹൈക്കോടതി ചോദിച്ചു. പ്രഥമ ദൃഷ്ട്യാ ഹർജികൾ നിലനിൽക്കില്ലെന്നും കോടതി വിശദീകരിച്ചു. നിയമ പ്രശ്നം സംബന്ധിച്ച് റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാൻ എ ജി യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.സജി ചെറിയാനെ അയോഗ്യനാക്കി ക്വാ വാറണ്ടോ പുറപ്പെടുവിക്കണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു രണ്ട് ഹര്‍ജികളിലെ ആവശ്യം. വയലാർ രാജീവൻ, ബിജു ചെറുമൻ എന്നിവർ സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഹർജിക്കാരനായ ബഹുജൻ ദ്രാവിഡ പാർട്ടി നേതാവിനെ കോടതി വിമർശിച്ചു. എംഎൽഎയെക്ക് ജനപ്രതിനിധി നിയമ പ്രകാരം എങ്ങനെ അയാേഗ്യത കൽപ്പിക്കുമെന്നാണ് കോടതി ചോദിച്ചത്. തുടർന്ന് ഹർജികൾ ഫയലിൽ സ്വീകരിക്കാതെ കോടതി തള്ളുകയായിരുന്നു.മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. പ്രതിഷേധം ഉര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading